IndiaLatest

പ്രധാനമന്ത്രി ലഡാക്കില്‍; സന്ദര്‍ശനം മുന്‍കൂട്ടി അറിയിക്കാതെ

“Manju”

സിന്ധുമോള്‍ ആര്‍

ലഡാക്ക്: ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ ചെെന ഏറ്റുമുട്ടലിനുശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെത്തി. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി അവലോകനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പ്രതിരോധ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നരവാന്‍ തുടങ്ങി ഉന്നത സേന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സൈനികര്‍ക്ക് ആത്മവിശ്വസം വര്‍ദ്ധിപ്പിക്കും. ജൂണ്‍ 15നാണ് ലഡാക്കില്‍ ചൈനീസ് സൈനികരുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടിയത്. 20 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു.

Related Articles

Back to top button