KannurKeralaLatest

ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

“Manju”

സിന്ധുമോള്‍ ആര്‍

കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്‌എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക്കിനെതിരെയാണ് യുവതിയുടെ പരാതി. ഡോക്ടര്‍ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു എന്ന് 23കാരി പറയുന്നു. ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പുറകിലെ എസ്‌എംസി ക്ലിനിക്കില്‍ എത്തിയത്. 11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയില്‍ മരുന്നൊഴിച്ചശേഷം കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് യുവതിയെ പരിശോധനയ്ക്ക് കയറ്റിയത്. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഡോക്ടര്‍ പ്രശാന്ത് നായിക് പറയുന്നു.

യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്.പിക്ക് പരാതി നല്‍കുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം. പ്രശാന്ത് നായിക് കുറ്റം ചെയ്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു.

13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു.

പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ നേരത്തെയും പലരും ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. സജീവ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഇയാള്‍ ഉന്നതരുമായി ബന്ധം ഉപയോഗിച്ച്‌ പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രധിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Back to top button