IndiaLatest

ഡോള്‍ഫിനെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേരെ അറസ്റ്റ് ചെയ്തു

“Manju”

ഉത്തര്‍പ്രദേശില്‍ വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ഡിസംബര്‍ 31നാണ്​ കേസിനാസ്​പദമായ സംഭവം. വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ്​ യുവാക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്​. വടികൊണ്ടും കോടാലികൊണ്ടും ഡോള്‍ഫിനെ ​ആക്രമിക്കുകയും കൊല്ലുകയുമായിരുന്നു.തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ അറസ്റ്റ്​ ചെയ്യുകയായിരുന്നു.ഡോള്‍ഫിന്‍റെ ജഡം സമീപത്തെ കനാലില്‍നിന്ന്​ കണ്ടെത്തി.

Related Articles

Back to top button