InternationalLatestTech

ഒഎല്‍എക്സ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരുടെ പേരിലുള്ള മൊബൈല്‍ ഫോണും പേടിഎം അക്കൌണ്ടും ഉപയോഗിച്ച്

“Manju”

ശ്രീജ.എസ്

 

ഒഎല്‍എക്സ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് മറ്റുള്ളവരുടെ പേരിലുള്ള മൊബൈല്‍ ഫോണും പേടിഎം അക്കൌണ്ടും ഉപയോഗിച്ച്. തട്ടിപ്പ് ഒരു ഘട്ടം കഴിഞ്ഞാല്‍ മൊബൈല്‍ ഫോണും വില്‍ക്കും. രാജസ്ഥാന്‍ വരെ എത്തിയിട്ടും സൈബര്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ കഴിയാത്താത്തതിന് കാരണം തട്ടിപ്പുകാരുടെ ഈ തന്ത്രങ്ങളാണ്.

മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, പേടിഎം പോലുള്ളൊരു വാലറ്റ് ഇത്രയും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മൊബൈല്‍ ഫോണ്‍ വഴിയാകും ഒഎല്‍എക്സില്‍ പരസ്യം നല്‍കുന്ന ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതും. പണം വാങ്ങുക പേടിഎം അക്കൌണ്ടിയിലേക്കായിരിക്കും. ഒരു ഇടപാടില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടിക്കഴിഞ്ഞാല്‍ സിം കാര്‍ഡും പേടിഎം അക്കൌണ്ടും ഉപേക്ഷിക്കും. ഫോണ്‍ ആര്‍ക്കെങ്കിലും വില്‍ക്കും. പിന്നെ പൊലീസുകാര്‍ക്ക് ഇവരെതേടി എത്താനേ കഴിയില്ല.

സിം കാര്‍ഡ് ഉടമുടെ വിലാസം, മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍, ബാങ്ക് അക്കൌണ്ടിലെ വിലാസം ഇവയാണ് പൊലീസിന് തട്ടിപ്പുകാരെ കണ്ടെത്താന്‍ സാധിക്കുന്നത്. കേരളത്തില്‍ നടന്ന ഒഎല്‍ എക്സ് തട്ടിപ്പിലെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും വിലാസും നോക്കി സൈബര്‍ പൊലീസ് എത്തിയത് രാജസ്ഥാനിലെ മേവാതില്‍. എന്നാല്‍ പൊലീസെത്തി ചേര്‍ന്നതാകട്ടെ ഒരു കര്‍ഷകന്‍റെ അടുത്ത്. അടുത്തിടെ മറ്റൊരാളില്‍ നിന്ന് അയാള്‍ ഫോണ്‍ വാങ്ങിയതെന്ന് മനസിലായി. അതോടെ അന്വേഷണവും വഴിമുട്ടി. സിം കാര്‍ഡ് ഉപേക്ഷിച്ച ശേഷം ഫോണ്‍ വില്‍ക്കുന്നതിനാല്‍ യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ പലപ്പോഴും പൊലീസിന് കഴിയുന്നില്ല. സിം കാര്‍ഡുകളും പേടിഎം അക്കൌണ്ടുകളും വില്‍ക്കുന്ന സംഘങ്ങളില്‍ നിന്ന് മറ്റുള്ളവരുടെ പേരിലുള്ള നമ്പരുകളാകും തട്ടിപ്പുകാര്‍ വാങ്ങുക. അതിനാല‍് യഥാര്‍ഥ തട്ടിപ്പുകാരെ കണ്ടെത്തുക പൊലീസിന് ദുഷ്കരമായിരിക്കും.

ഇടപാടുകാരെ പരമാവധി നേരിട്ട് കണ്ട് ഇടപാട് നടത്തുക. യഥാര്‍ഥ ഉടമകളാണെന്ന് ഉറപ്പുവരുത്തുക. മുന്‍കൂര്‍ പണം നല്‍കാതിരിക്കുക എന്നിവ ശ്രദ്ധിച്ചാല്‍ തട്ടിപ്പില്‍ ഒരു പരിധിവരെ രക്ഷപ്പെടാം.

Related Articles

Back to top button