InternationalLatest

21ാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ട് റാഫേല്‍ നദാല്‍

“Manju”

മെല്‍ബണ്‍ പാര്‍ക്കിലെ പുരുഷന്മാരുടെ നിരയില്‍ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലാണ്. 21ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് നദാലിന്റെ ലക്ഷ്യം. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ലോകറെക്കോര്‍ഡിനൊപ്പമാണ് നിലവില്‍ ലോകറാങ്കിങ്ങില്‍ ആറാമതുള്ള സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍. ഒരു ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും 13 ഫ്രഞ്ച് ഓപ്പണ്‍ കിരീടവും രണ്ട് വിംബിള്‍ഡണ്‍ കിരീടവും നാല് യുഎസ് ഓപ്പണ്‍ കിരീടവും ഉള്‍പ്പെടെയാണ് റാഫ ആകെ ഗ്രാന്‍സ്ലാം കിരീട നേട്ടം 20 ലെത്തിച്ചത്.

ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടുന്ന പുരുഷ താരമെന്ന റെക്കോര്‍ഡ് തനിച്ച്‌ സ്വന്തമാക്കാന്‍ റാഫയ്ക്ക് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തിലൂടെ സാധിക്കും. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഗംഭീര ഫോമിലാണ് കിങ് റാഫ. ആദ്യ റൗണ്ടില്‍ ജിറോണിനെ തോല്‍പിച്ച്‌ തുടങ്ങിയ റാഫയ്ക്ക് മുന്നില്‍ ഹാന്‍ഫ്മാന്‍, കച്ചനോവ് , മന്നാരിനോ, ഷാപ്പോവലോവ് എന്നിവരെല്ലാം വഴി മാറി. ഒരേ ഒരു തവണ മാത്രമാണ് റാഫ കരിയറില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയത്.

2009ലായിരുന്നു സ്പാനിഷ് ഇതിഹാസത്തിന്റെ മെല്‍ബണ്‍ പാര്‍ക്കിലെ കന്നി ഗ്രാന്‍സ്ലാം കിരീട നേട്ടം. ഈ മാസം 30 നാണ് പുരുഷ സിംഗിള്‍സ് ഫൈനല്‍ . നീണ്ട 13 വര്‍ഷത്തിനു ശേഷമുള്ള ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീട നേട്ടത്തിലേക്ക് റാഫ ചുവട് വച്ച്‌ മുന്നേറുമ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ടെന്നീസ് ആരാധകര്‍.

Related Articles

Back to top button