InternationalLatest

നേപ്പാള്‍ പ്രധാന മന്ത്രി ശര്‍മ്മ ഒലിയുടെ രാജി സംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ച ഇന്ന്

“Manju”

ശ്രീജ.എസ്

കാഠ്മണ്ഡു: പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തിനിടെ ഭരണകക്ഷിയുടെ നിര്‍ണ്ണായക നേതൃയോഗം ഇന്ന്. നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നത്. പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി കെ ധഹല്‍, മാധവ് കുമാര്‍ നേപ്പാള്‍ എന്നിവര്‍ രംഗത്ത് വന്നതോടെയാണ്.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഒലി രാജി വെയ്ക്കണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പിളര്‍ത്തി അധികാരത്തില്‍ തുടരാനുള്ള നീക്കവും ഒലി നടത്തുന്നുണ്ട്. തിരക്കിട്ട ചര്‍ച്ചകളാണ് കാഠ്മണ്ഡുവില്‍ നടക്കുന്നത്. ശനിയാഴ്ച ധഹലും ഒലിയും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി പിളര്‍ത്താന്‍ ഒലി നടത്തുന്ന നീക്കങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നിട്ടുള്ളത്.
ഇന്ന് ചേരുന്ന പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ണ്ണായകമാണ്. ഒലി യുടെ രാജി എന്ന ആവശ്യം പാര്‍ട്ടി നേതൃയോഗത്തില്‍ ഉയരുകയും ആ ആവശ്യം ഓലി തള്ളിക്കളയുകയും ചെയ്താല്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുന്നതിനും സാധ്യതയുണ്ട്

Related Articles

Back to top button