KeralaLatest

സ്വപ്‌നയുടെ വിസിറ്റിംഗ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്രയും ഔദ്യോഗിക ഫോണ്‍ നമ്പറും വരെ

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ വിവാദ നായിക സ്വപ്ന സുരേഷിന്റെ വിസിറ്റിംഗ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐ.ടി വകുപ്പില്‍ സ്വപ്നയുടേത് താത്ക്കാലിക നിയമനം ആണെന്ന സര്‍ക്കാര്‍ അവകാശവാദത്തെ പൊളിച്ചുകൊണ്ട് കെ.എസ് ശബരീനാഥ് എം.എല്‍.എയാണ് സ്വപ്നയുടെ വിസിറ്റിംഗ് കാര്‍ഡ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

കേരള സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക്‌ പദ്ധതിക്ക് വേണ്ടി പ്രൈസ് വാട്ടര്‍ഹൗസ് കൂപേ‌ഴ്‌സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിംഗ് കാര്‍ഡ് ഒന്നു കാണണമെന്ന കുറിപ്പുമായാണ് ശബരീനാഥ് ഫേസ്ബുക്കില്‍ കാര്‍ഡ് പങ്കുവച്ചിരിക്കുന്നത്.

‘സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫിഷ്യല്‍ ഇമെയില്‍ ഐ.ഡി, ഒഫിഷ്യല്‍ ഫോണ്‍, സെക്രട്ടറിയേറ്റിനു എതിര്‍വശം കിഫ്ബി ബില്‍ഡിംഗില്‍ വിശാലമായ ഓഫിസ്…… എന്നിട്ട് പറയുന്നത് ഏതോ ഒരു കോണ്‍ട്രാക്‌ട് തൊഴിലാളിയെന്ന്!’- എന്നാണ് ശബരീനാഥന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിക്കുന്നത്.

Related Articles

Back to top button