LatestThiruvananthapuram

പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലായി ഇതുവരെ 2,33,302 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ഇതില്‍ 1,39,621 പേര്‍ ആദ്യ രണ്ട് അലോട്ട്മെന്‍റ് വഴി സ്ഥിരപ്രവേശനം നേടി. 77,412 കുട്ടികളെയാണ് താല്‍ക്കാലികമായി ചേര്‍ത്തത്. കായിക മികവിന്റെ അടിസ്ഥാനത്തില്‍ 2,168 പേരും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയില്‍ 11,703 പേരും ചേര്‍ന്നു. മാനേജ്മെന്‍റ് ക്വാട്ട പ്രകാരം 1,184 വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗികമായി പ്രവേശനം ലഭിച്ചു. അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 1,214 പേര്‍ പ്രവേശനം നേടി.

മൂന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ തുടരുകയാണ്. ബുധനാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളില്‍ ചേരാം. ആകെ 78,085 വിദ്യാര്‍ത്ഥികളെയാണ് മൂന്നാം അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തിയത്. അവര്‍ കൂടി ചേരുന്നതോടെ, വ്യാഴാഴ്ച ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മൊത്തം മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

4,71,849 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അപേക്ഷിച്ചത്. ഏകജാലകത്തിലൂടെ 2,95,118 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇതില്‍ 78,085 പേര്‍ ചേര്‍ന്നില്ല. ഈ സീറ്റുകള്‍ മൂന്നാം അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button