IndiaLatest

നമ്മള്‍ പുതിയ ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്ന് നരേന്ദ്ര മോദി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ പ്രധാനമന്ത്രി മോദി. വാരണാസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനകളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി ഇക്കാര്യം പറഞ്ഞത്. പൊതുസ്ഥലങ്ങളില്‍, പ്രത്യേകിച്ച്‌ റോഡുകളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘ബനാറസ് പാന്‍ ചവച്ച്‌ ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള്‍ മാറ്റണം.’ മോദി വ്യക്തമാക്കി. പ്രസിദ്ധമായ ബനാറസ് പാനിനെക്കുറിച്ചും അതുപയോ​ഗിച്ചതിന് ശേഷം ആളുകള്‍ പൊതുസ്ഥലത്ത് തുപ്പുന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിക്കുകയുണ്ടായി. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച്‌ വേണം മറ്റുള്ളവരുമായി ഇടപഴകാന്‍. മുഖം മൂടുകയും കൈ കഴുകുകയും ചെയ്യണം. ഇക്കാര്യം ആരും മറക്കരുതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button