Latest

അസിഡിറ്റി അകറ്റാന്‍ ചില പൊടികൈകള്‍

“Manju”

ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോ​ഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളില്‍ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കില്‍ ചായ, കോഫി, പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നിവയുടെ അമിതമായ ഉപയോഗം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റി അകറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍​ഗങ്ങളുണ്ട്.

➤ പുതിന ഇല

അസിഡിറ്റി മൂലമുണ്ടാകുന്ന വേദനയും ദഹനക്കേടും മാറ്റാന്‍ ഏറ്റവും മികച്ചതാണ് പുതിന ഇല. ആമാശയത്തിലെ ആസിഡ് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ദിവസവും പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ ​ഗുണം ചെയ്യും.

➤ കറുവപ്പട്ട

അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കറുവപ്പട്ട ഏറെ ​ഗുണം ചെയ്യും. കറുവാപ്പട്ടയില്‍ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകള്‍ ഭേദമാക്കാന്‍ കറുവാപ്പട്ട ചായ കുടിക്കുന്നത് നല്ലതാണ്.

➤ ഇഞ്ചി

ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. ഒരു ടീസ്പൂണ്‍ ഇഞ്ചി നീര്, നാരങ്ങ നീര്, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചെറുചൂടുവെളളത്തില്‍ ചേര്‍ത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Back to top button