Latest

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി കടന്നു

“Manju”

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 15,000ത്തിലധികം പേരാണ് മരിച്ചത്.പന്ത്രണ്ട് കോടി എഴുപത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

യുഎസില്‍ മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. മരണസംഖ്യ 5.88 ലക്ഷമായി ഉയര്‍ന്നു.രണ്ടര കോടിയിലധികം പേര്‍ രോഗമുക്തി നേടി.ഇന്ത്യയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച 3.6 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.ആകെ രോഗികളുടെ എണ്ണം ഒരു കോടി എഴുപത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.

Related Articles

Back to top button