IndiaLatest

ഗര്‍ഭാശയമുഖ അര്‍ബുദം‍; വാക്സിന്‍ ജനുവരിയില്‍

“Manju”

മുംബൈ: സ്ത്രീകളിലെ ഗര്‍ഭാശയമുഖ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പിച്ച്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. 2023ല്‍ വാക്സിന്‍ ഉല്‍പാദനം ആരംഭിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. ക്വാഡ്രിവാലന്റ് ഹ്യൂമണ്‍ പാപ്പിലോ വൈറസ്എച്ച്‌.പി.വി ‘സെര്‍വാവാക്’ എന്ന പേരില്‍ വാക്സിന്‍ വിപണിയില്‍ അവതരിപ്പിക്കും.

അടുത്ത വര്‍ഷം ആദ്യ മാസത്തില്‍ ഇത് ഇന്ത്യയില്‍ ലഭ്യമാകുമെന്നും എന്നാല്‍ കയറ്റുമതിക്കായി 2024വരെ കാത്തിരിക്കേണ്ടി വരുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പുനാവാല പറഞ്ഞു.

കയറ്റുമതിക്ക് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. യൂണിസെഫിലൂടെ എച്ച്‌പിവി വാക്സിന്‍ ക്ഷാമം നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ കയറ്റുമതി ചെയുക.

Related Articles

Back to top button