KeralaLatest

അഞ്ചാമത് എം.എന്‍.സ്മാരക കാവ്യപുരസ്കാരം ബൈജുവിന്

“Manju”

ശ്രീജ.എസ്

 

അഞ്ചാമത് എം.എന്‍.സ്മാരക കാവ്യപുരസ്കാര ജേതാവായ ബൈജുവിന് പുരസ്‌കാരം നല്‍കി. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പുരോഗമന കലാസാഹിത്യ സംഘം മാരാരിക്കുളം ഏരിയാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പുരസ്കാരം അഡ്വ.എ.എം.ആരിഫ് എം പി ബൈജുവിന് നല്‍കി.

ഭൂമിയിലെ ഉറവകള്‍ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. എം.​എ​ന്‍.​കു​റു​പ്പി​ന്‍റെ സ്മ​ര​ണ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പുരസ്‌കാരമാണ് എം.എന്‍.സ്മാരക കാവ്യപുരസ്കാരം.

എല്ലാ ജില്ലകളില്‍ നിന്നുമായി നൂറില്‍പ്പരം കവിതകളാണ് വന്നത്. കവി എസ്.രമേശന്‍ ചെയര്‍മാനായ ജൂറിയില്‍ ഡോ.എസ്.രാജശേഖരന്‍, ഡോ.എസ്.അജയകുമാര്‍, ഡോ.സുനില്‍ മാര്‍ക്കോസ് എന്നിവരായിരുന്നു അംഗങ്ങള്‍. കവിതകളില്‍ മികച്ച നിലവാരം പുലര്‍ത്തിയവ ഏറെയുണ്ടായിരുന്നതായി ജൂറി അഭിപ്രായപ്പെട്ടു. തി​രൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബൈ​ജു പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ല്‍ ആണ് ജോലി ചെയ്യുന്നത്. പ​തി​നാ​യി​ര​ത്തി ഒ​ന്ന് രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്നതാണ് സമ്മാനം.

Related Articles

Back to top button