KeralaLatest

കൊറോണ സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ വാർഡിലുണ്ടായിരുന്ന 60കാരന് കോവിഡ്

“Manju”

അനൂപ് എം സി

 

മാവേലിക്കര- കുറത്തികാട് കൊറോണ സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ വാർഡിലുണ്ടായിരുന്ന 60 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 29ന് വൈകിട്ടാണ് മത്സ്യകച്ചവടം നടത്തിയിരുന്ന തെക്കേക്കര സ്വദേശി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മത്സ്യവ്യാപാരിയുടെ സമീപത്തെ കിടക്കയിൽ ഉണ്ടായിരുന്ന മാവേലിക്കര സ്വദേശിക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

നേരത്തെയുണ്ടായ അപകടത്തിലെ ശസ്ത്രക്രിയയ്ക്കാണ് മാവേലിക്കര സ്വദേശി ആശുപത്രിയിൽ വന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെവെയാണ് മത്സ്യവ്യാപാരിയെ സമീപത്തെ കിടക്കയിൽ അഡ്മിറ്റ് ചെയ്ത്. മാവേലിക്കര സ്വദേശിയുടെ സ്രവ പരിശോധന ഫലം ഇന്നലെ രാവിലെയാണ് ലഭിച്ചത്. ആശുപത്രിയിൽ സഹായത്തിനായി ഒപ്പമുണ്ടായിരുന്ന ബന്ധുവിന്റെ സ്രവം പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

 

Related Articles

Back to top button