InternationalLatestSports

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബറില്‍ : സൗരവ് ഗാംഗുലി

“Manju”

ശ്രീജ.എസ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര വരുന്ന ഡിസംബറില്‍ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പരമ്പരയുടെ ഭാവി അവതാളത്തില്‍ ആയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പരമ്പര മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് പറഞ്ഞത്.

എന്നാല്‍ ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം താരങ്ങള്‍ ക്വറന്റൈനില്‍ ഇരിക്കുന്ന ദിവസം ചുരുക്കുമെന്നും ഗാംഗുലി അറിയിച്ചിട്ടുണ്ട്. ദീര്‍ഘ ദൂരം യാത്ര ചെയ്ത് താരങ്ങള്‍ ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം രണ്ട് ആഴ്ച ഹോട്ടലില്‍ തന്നെ ഇരിക്കുന്നത് നല്ലതല്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

നിലവില്‍ മെല്‍ബണില്‍ ഒഴികെ ഓസ്ട്രേലിയയില്‍ കോവിഡ് – 19 വൈറസ് ബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും അത്കൊണ്ട് തന്നെ അവിടെത്തെ ക്വറന്റൈന്‍ ദിവസങ്ങള്‍ ചുരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

എന്നാല്‍ രണ്ട് വര്‍ഷം മുന്‍പേ നടന്ന പരമ്പര പോലെയാവില്ല ഇതെന്നും ശക്തമായ ഓസ്ട്രേലിയന്‍ ടീമിനെതിരായ മത്സരം കഠിനമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

Related Articles

Back to top button