KeralaLatest

വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം: കക്കോടി ബ്രാഞ്ചില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി മീറ്റിംഗ് നടന്നു.

“Manju”

കക്കോടി (കോഴിക്കോട്) : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ ഉയരുന്ന ശാന്തിഗിരി വിശ്വജ്ഞാന മന്ദിരം  സമര്‍പ്പണവുമായി ബന്ധപ്പെട്ടുള്ള കോര്‍ഡനേഷന്‍ മീറ്റിംഗ് ഞായറാഴ്ച (19-03-2023) നടന്നു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി  സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഇതുവരെ എടുത്ത നടപടികളെക്കുറിച്ചും ഇനി തുടര്‍ന്നുള്ള ദിവസങ്ങളില്‍ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിശദമായി സംസാരിച്ചു. അഭിവന്ദ്യ ശിഷ്യപൂജിതയുടെ യാത്രയുമായി ബന്ധപ്പെട്ട് ചെയ്യേണ്ട മുന്‍കരുതലുകള്‍ സ്വാമി നിര്‍ദ്ദേശിച്ചു. ജനനി പൂജ ജ്ഞാനതപസ്വിനി, സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി, സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി, സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി, സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, സ്വാമി മുക്ത ചിത്തന്‍ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി, സ്വാമി ആത്മബോധ ജ്ഞാനതപസ്വി, സ്വാമി സത്യചിത് ജ്ഞാനതപസ്വി, സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വി എന്നിവരും ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും ആത്മബന്ധുക്കളും പങ്കെടുത്തു.

Related Articles

Back to top button