InternationalLatest

നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍‌സി മണ്ടേല അന്തരിച്ചു

“Manju”

ശ്രീജ.എസ്

ജോഹന്നാസ് ബര്‍ഗ്: ദക്ഷിണാഫ്രിന്‍ പ്രസിഡന്റായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍‌സി മണ്ടേല (59) അന്തരിച്ചു. ഇന്ന് രാവിലെ ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. ഡെന്മാര്‍ക്കിലെ ദക്ഷിണാഫ്രിക്കന്‍ അംബാസിഡറായിരുന്നു.

ഇവര്‍ നേരത്തേ രോഗ ബാധിതയായിരുന്നോ എന്നും വ്യക്തമല്ല.നെല്‍സണ്‍ മണ്ടേലയുടെയും ആറാമത്തെ മകളാണ് സിന്‍‌സി മണ്ടേല. 1985ല്‍ വെള്ളക്കാരുടെ വര്‍ണവിവേചനത്തിന് എതിരായ സംഘര്‍ഷങ്ങളെ അപലപിച്ചാല്‍ മണ്ടേലയെ ജയില്‍ മോചിതനാക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് പൊതുവേദിയില്‍ വായിച്ചതോടെയാണ് സിന്‍സി ജനശ്രദ്ധ നേടിയത്.

Related Articles

Back to top button