IndiaLatest

ലക്ഷദ്വീപ്; പ്രധാനമന്ത്രിക്ക് ഹൈബി ഈഡന്റെ കത്ത്

“Manju”

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് കത്ത്​ നല്‍കി.തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്തുകളുടെ അധികാരം വെട്ടിക്കുറച്ച്‌​ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളിന്‍മേലുള്ള നിയന്ത്രണം അഡ്മിനിസ്ട്രേറ്റര്‍ ഏറ്റെടുത്തുവെന്ന് ഹൈബി ചൂണ്ടിക്കാട്ടി. ദ്വീപ് പ്രദേശത്തു ആന്‍റി ഗുണ്ടാ നിയമങ്ങള്‍പോലുള്ള കരിനിയമങ്ങള്‍ നടപ്പാക്കുന്നത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു.

Related Articles

Back to top button