KeralaLatest

തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ജില്ലകളിലെ ബ്രാഞ്ചാശ്രമങ്ങളിലും നാളെ ജൂൺ എട്ട് തിങ്കളാഴ്ച മുതൽ പ്രവേശനം

“Manju”

 

 

വി.ബി. നന്ദകുമാര്‍

പോത്തൻകോട് : തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും വിവിധ ജില്ലകളിലെ ആശ്രമം ബ്രാഞ്ചുകളിലും നാളെ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തില്‍ സന്ദര്‍ശന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ആയിരിക്കും.പ്രാദേശീകമായ നിയന്ത്രണങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുന്നത്. സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി 2020 മാര്‍ച്ച് 14 മുതല്‍ ആശ്രമത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് താഴെപറയുന്ന നിഷ്കര്‍ഷകള്‍ പാലിച്ച് ആശ്രമത്തില്‍ സന്ദര്‍ശനം പുനരാരംഭിക്കുന്നതെന്നും നിയന്ത്രണങ്ങള്‍ മാറുന്ന മുറയ്ക്ക് മറ്റുള്ളവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നും ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
1. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവര്‍ക്കാണ് പ്രവേശനം.
2. നിയന്ത്രണങ്ങള്‍ക്കും പ്രാദേശീക സാഹചര്യങ്ങള്‍ക്കും വിധേയമായി ആശ്രമം ബ്രാഞ്ചുകളില്‍ അതത് ജില്ലകളിലെ സന്ദര്‍ശകര്‍ക്കാണ് പ്രവേശിക്കാന്‍ അനുവാദമുള്ളത്.
3. ഫോര്‍ഹെഡ് തെര്‍മോമീറ്റര്‍ ടെംപറേച്ചര്‍ ഗണ്‍ എല്ലാ ബ്രാഞ്ചാശ്രമങ്ങളിലും എന്‍ട്രന്‍സ് ഗേറ്റില്‍ കരുതി പനി പരിശോധന നടത്തുന്നതും, രോഗലക്ഷണമുള്ളവരെ പൂര്‍ണ്ണമായും സന്ദര്‍ശനത്തില്‍ നിന്നും ഒഴിവാക്കുന്നതിനു് ആവശ്യ നടപടി സ്വീകരിക്കുന്നതാണ്. [ശരീര ഊഷ്മാവ് പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതാണ്. ഊഷ്മാവ് നിശ്ചിത പരിധിയ്ക്ക് മുകളിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.]
4. 65 വയസ്സിന് മുകളിലുള്ളവര്‍, പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ഈ സാഹചര്യത്തില്‍ സന്ദര്‍ശനം ഒഴിവാക്കേണ്ടതാണ്.
5. 50 പേര്‍ക്ക് ടോക്കണ്‍ സംവിധാനം വഴി ഉള്ളില്‍ പ്രവേശനം അനുവദിക്കുന്നതാണ്. എന്നാല്‍ സ്പിരിച്ച്വല്‍ സോണിലേക്ക് ഒരു സമയം 25 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഈ പ്രവേശനവും ടോക്കണ്‍ വഴി നിയന്ത്രിക്കുന്നതാണ്.
6. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും വരുന്നവരെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആശ്രമസന്ദര്‍ശനം അനുവദിക്കുന്നതല്ല.
7. പ്രവേശന കവാടത്തില്‍, സെക്യൂരിറ്റി സ്റ്റാഫ് സന്ദര്‍ശകര്‍ക്ക് സാനിറ്റൈസര്‍ പകര്‍ന്ന് നല്‍കും. നിഷ്കര്‍ഷിച്ചിരിക്കുന്ന മാതൃകയില്‍ കൈ കാല്‍ കഴുകുവാന്‍ സോപ്പും വെള്ളവും പ്രവേശന കവാടത്തില്‍ കരുതുകയും, സന്ദര്‍ശകര്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കുകയും അതില്‍ സന്ദര്‍ശകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ എഴുതി റിക്കോര്‍ഡ് ചെയ്യുന്നതാണ്.
8. കൂടുതല്‍ സന്ദര്‍ശകര്‍ക്ക് അവസരം നല്‍കുന്നതിനായി സ്പിരിച്ച്വല്‍ സോണ്‍ സന്ദര്‍ശനം 30 മിനിറ്റ് ആയി പരിമിതപ്പെടുത്തുന്നതാണ്.
9. സന്ദര്‍ശകര്‍ മുഴുവന്‍ സമയവും മുഖാവരണം (face mask) നിര്‍ബന്ധമായും ധരിച്ചിരിക്കണം.
10. നിഷ്കര്‍ഷിച്ചിട്ടുള്ള 6 അടി സാമൂഹിക അകലം പാലിക്കേണ്ടതാണ്.
11. എല്ലായിടത്തും സാമൂഹിക അകലത്തില്‍ ക്യൂ പാലിച്ച് തിരക്ക് കുറയ്ക്കേണ്ടതാണ്.
12. ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നവരും പുറത്തുപേകുന്നവരും തമ്മില്‍ ഇടകലരാതിരിക്കുവാന്‍ ആവശ്യമായ ബാരിക്കേടുകള്‍/കോര്‍ഡന്നിംഗ് ക്രമീകരിക്കുന്നതാണ്.
13. സന്ദര്‍ശകര്‍ക്കുള്ള കാത്തിരിപ്പ് സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
14. പ്രാര്‍ത്ഥനാലയത്തില്‍ ദീപം, ഭസ്മം, തീര്‍ത്ഥം, പ്രസാദം എന്നിവയുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.
15. കുഞ്ഞൂണ്, പേരിടീല്‍, വിവാഹം എന്നീ ചടങ്ങുകള്‍ തത്ക്കാലം ഉണ്ടായിരിക്കുന്നതല്ല.
16. തിരുവനന്തപുരം ആശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും പൊതു ഭക്ഷണശാല വഴി അന്നദാനം ഉണ്ടായിരിക്കുന്നതല്ല.
17. നിരന്തരമായി ആള്‍ക്കാര്‍ പെരുമാറുന്നയിടങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ വൃത്തിയാക്കല്‍, അണുനശീകരണം എന്നിവ ചെയ്യുന്നതാണ്.
18. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ദര്‍ശമന്ദിരത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് നിലവില്‍ ഉള്ള ഹെല്‍പ് ലൈന്‍ നമ്പര്‍: 9847635610, 9495828353 സംവിധാനം തന്നെ തുടരേണ്ടതാണ്.
19. മുകളില്‍ പറഞ്ഞരീതിയില്‍ തന്നെ അതത് ജില്ലകളിലുള്ള ആശ്രമങ്ങളില്‍ ഭക്തന്മാര്‍ പ്രവേശിക്കേണ്ടത്. ഈ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാൻ അതത് ആശ്രമം ബ്രാഞ്ചുകളുടെ ചുമതലക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
20. സമര്‍പ്പണത്തിന് പ്രത്യേകമായ സംവിധാനം ഒരുക്കുന്നതാണ്.
സമൂഹത്തില്‍ രോഗവ്യാപനം വരാതെ നിയന്ത്രിക്കേണ്ടുന്നതില്‍ തുല്യപങ്കാണ് ഓരോരുത്തര്‍ക്കും ഉള്ളത്. ആയതിനാല്‍ എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയുടെ ഓഫീസിനുവേണ്ടി സീനിയര്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button