IndiaLatest

ഹരിയാനയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കും

“Manju”

ശ്രീജ.എസ്

ചണ്ഡീഗഡ്: ഹരിയാനയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് പാസ്‌പോര്‍ട്ട് വിതരണം. ബിരുദം പൂര്‍ത്തീകരിക്കുന്നതിനൊപ്പം നല്‍കുന്നതെന്നും
ഇതിനായുള്ള നടപടികള്‍ കോളജില്‍ വച്ച്‌ തന്നെ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍, കോളജ്, ഐഐടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലേണിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും ഹെല്‍മറ്റുകള്‍ വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘ഹര്‍ സിര്‍ ഹെല്‍മറ്റ്’ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം
അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് തന്നെ ട്രാഫിക് നിയമങ്ങളെ കുറിച്ചുള്ള അവബോധം നല്‍കണം. ഇതിനു പുറമേ, ലൈസന്‍സ് അവിടെ നിന്ന് മാത്രം ലഭ്യമാക്കണമെന്നും ഖട്ടര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button