IndiaLatest

മയക്കുമരുന്ന് കൈവശംവച്ചു’; നടന്‍ അറസ്റ്റില്‍

“Manju”

ബെങ്കലൂരു: വന്‍ മയക്കുമരുന്ന് ശേഖരവുമായി മലയാളമടക്കം നിരവധി ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച നൈജീരിയന്‍ നടന്‍ പിടിയിലായതായി പൊലീസ്. ചെക്വുമെന്‍ മാല്‍വി(45)നെയാണ് കെ ജി ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ബെങ്കലൂരില്‍ വച്ചാണ് അറസ്റ്റിലായത്.
ഇയാളില്‍നിന്ന് 15ഗ്രാം എം ഡി എം എ, 250 മിലി ഹാഷിഷ് ഓയില്‍, 2500 രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. എട്ടുലക്ഷം രൂപയുടെ മയക്കുമരുന്നാണ് ഇയാളില്‍നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പെട്ടെന്ന് പണമുണ്ടാക്കാനാണ് മയക്കുമരുന്ന് വ്യാപരത്തില്‍ കണ്ണിയായതെന്ന് മാല്‍വിന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത ഇയാളെ വിശദവിവരങ്ങള്‍ക്കായി കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.
മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ മാല്‍വിന്‍ പിന്നീട് മുംബൈയിലെ ന്യൂയോര്‍ക് ഫിലിം സിറ്റിയില്‍ പഠനതിന് ചേരുകയും അഭിനയം പഠിക്കുകയുമായിരുന്നു. നൈജീരിയയിലെ അംബുജയിലെ അതേ അക്കാദമിയില്‍നിന്ന് ആറുമാസത്തെ കോഴ്‌സ് മാല്‍വിന്‍ ചെയ്തിരുന്നു. മുംബൈയിലെ പഠനത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇയാള്‍.
20ഓളം തമിഴ്, മലയാളം, കന്നഡ ചിത്രങ്ങളില്‍ മാല്‍വിന്‍ വേഷമിട്ടു. വിശ്വരൂപം, സിങ്കം, അന്ന ബോണ്ട്, ദില്‍വാലെ, പരമാത്മ തുടങ്ങിയ ചിത്രങ്ങളില്‍ മാല്‍വിന്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button