KeralaLatestThrissur

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

“Manju”

ബിന്ദുലാൽ തൃശൂർ

 

14 പേർ രോഗമുക്തരായി. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നന്തിക്കര സ്വദേശിയായ 8 വയസ്സുകാരി (ഉറവിടം കണ്ടെത്തിക്കൊണ്ടിരിക്കുന്നു), കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാൻ (52, പുരുഷൻ), ഇരിങ്ങാലക്കുട കെഎസ്ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (38, പുരുഷൻ, 36, പുരുഷൻ, 58, പുരുഷൻ), ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻറീനിലെ ജോലിക്കാരനായ നേപ്പാൾ സ്വദേശി (28, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ജൂലൈ 3 ന് മസ്‌കറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (42, പുരുഷൻ), ജൂൺ 24 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (31, പുരുഷൻ), ജൂലൈ 3 ന് റിയാദിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13969 പേരിൽ 13737 പേർ വീടുകളിലും 232 പേർ ആശുപത്രികളിലുമാണ്.

Related Articles

Back to top button