KeralaLatestPalakkad

പാലക്കാടും കോവിഡ് വ്യാപനം: ആൻ്റിജൻ ടെസ്റ്റ് നടത്തുമെന്ന് ഡി എം ഒ

“Manju”

ഷൈലേഷ്കുമാർ കൻമനം

പാലക്കാട്: തിരുവനന്തപുരം, എറണാകുളം ജില്ലകൾക്കു പിന്നാലെ പാലക്കാടും കോവിഡ് വ്യാപനം! രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെ ജില്ലയിൽ രോഗവ്യാപനം ഉണ്ടോന്നറിയാൻ ആൻ്റിജൻ ടെസ്റ്റ് നടത്തുമെന്ന് ഏർപ്പെടുത്തുമെന്ന് ഡിഎംഒ ഡോ: കെ.പി.റീത്ത അറിയിച്ചു.

നഗരസഭയിലെ തിരക്കുള്ള പ്രദേശങ്ങളിലും, വാണിയംകുളം, കുഴൽമന്ദം തുടങ്ങിയ ഭാഗങ്ങളിലെ ചന്തകളിലും പരിശോധനയുണ്ടാകും. മുട്ടിക്കുളങ്ങരയിലെ പോലീസ് ട്രയിനിംഗ് ക്യാമ്പിലാണ് ആദ്യ ടെസ്റ്റ് സംവിധാനം ഒരുക്കുന്നത്. ജില്ലാ കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് തലത്തിലും ചേർന്ന താലൂക്ക് തലത്തിലുമുള്ള മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലാണ് പരിശോധന നടത്താനുള്ള തീരുമാനമുണ്ടായത്.
രോഗ സ്ഥിരീകരണം കൂടി വരുന്ന സാഹചര്യത്തിൽ പെരിങ്ങോട്ടുകുറിശ്ശിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ പരിശോധന കേന്ദ്രമായി തിരഞ്ഞെടുത്തതായും, സജ്ജീകരണങ്ങൾ നടത്തി വരുന്നതായും ഡിഎംഒ അറിയിച്ചു.മറ്റു താലൂക്കുകളിലും കോവിഡ് കേന്ദ്രങ്ങളാക്കാവുന്ന സ്ഥലങ്ങൾ കണ്ടെത്തി വരികയാണെന്ന് ഡിഎം ഒ പറഞ്ഞു.

Related Articles

Back to top button