IndiaLatest

പ്ലസ്‌ടു, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം ഇന്നറിയാം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം : രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലവും സിബിഎസ്‌ഇ പത്താം ക്ലാസ് ഫലവും ഇന്ന് പ്രഖ്യാപിക്കും. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടൂ ഫലത്തിനൊപ്പം പ്രഖ്യാപിക്കും.

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പകല്‍ രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. തുടര്‍ന്ന് www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ വഴിയും സഫലം 2020, പിആര്‍ഡി ലൈവ് എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ഫലം ലഭ്യമാകും. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി (പ്ലസ് വണ്‍) ഫലം പിന്നീടേ ഉണ്ടാകൂ.

സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 25നകം പ്ലസ് വണ്‍ പ്രവേശന വിജ്ഞാപനം ഉണ്ടായേക്കും.

Related Articles

Back to top button