KeralaLatestMalappuramThiruvananthapuram

ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കല്‍: ഹൈക്കോടതി ഇടപെട്ടു

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: ഫീസ് അടച്ചില്ലായെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ഹൈക്കോടതി. ആലുവയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ‍് ജോസഫ് പബ്ലിക് സ്കൂള്‍ മാനേജ്മെന്‍റിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സെന്റ‍് ജോസഫ് പബ്ലിക് സ്‌കൂളില്‍ നിന്ന് ഈ മാസം 14 മുമ്പ് ഫീസ് അടച്ചില്ലെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. ഇത്തരം പരാതികള്‍ സംസ്ഥാനത്തിന്റെ ചില സ്വകാര്യ സ്‌കൂളുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനരഹിതമല്ല. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇതിനോടകം തന്നെ എല്ലാ സ്‌കൂളുകളും തുടങ്ങിയിരുന്നു.

Related Articles

Back to top button