LatestThiruvananthapuram

സന്ന്യാസമെന്നത് ത്യാഗമാണ് – ജനനി ദിവ്യ ജ്ഞാനതപസ്വിനി

“Manju”

ശാന്തിഗിരി : സന്ന്യാസമെന്നത് ത്യാഗമാണെന്നും ഒരു പാമ്പ് തീകൂണ്ഡത്തിലൂടെ കടന്നുപോകുന്നതിനേക്കാൾ കാഠോരമാണ് സന്യാസ ജീവിതമെന്നും അതിൽ പിടിച്ചു നിൽക്കണമെങ്കിൽ ഗുരുവോട്` ചേർന്നു നിൽക്കണമെന്നും സർവ്വാദരണീയ ജനനി ദിവ്യ ജ്ഞാനതപസ്വിനി. സന്യാസദീക്ഷാവാർഷികാഘോഷങ്ങളുടെ രണ്ടാം ദിനമായ ഇന്ന് ( 27.09.2022) സ്പീരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയാരുന്നു ജനനി.

തന്റെ പന്ത്രണ്ടാമത്തെ വയസിൽ ഗുരു വീട്ടിൽ വന്ന സമയത്ത് പറഞ്ഞ വാക്കുകൾ ഇന്ന് ഓർമ്മയിൽ ഉണ്ട്. “ മോൾക്ക് ജീവിതത്തിൽ ഒരു മാറ്റമുണ്ടാകും ആന്ന് ധൈര്യമായി നിന്ന് ആരുടെയും മുഖം നോക്കാതെ തീരുമാനം എടുക്കണം”

തുടർന്ന് അനുഭവത്തിന്റെ വിവിധ വശങ്ങൾ ഗുരു പറഞ്ഞു തന്നു. 95-96 കാലഘട്ടത്തിൽ ഒരു വിജയദശമി ദിനത്തിൽ ഗുരു വിണ്ടും ആശ്രമത്തിലേക്ക് വിളിക്കുന്നത്. വിദ്യാഭ്യാസ കാലമായത്തിനാൽ ലീവെടുത്ത് വരാൻ ആവശ്യപ്പെട്ടു പ്രാർത്ഥന സങ്കൽപ്പങ്ങൾ കൗതുകത്തോടെ കണ്ടുനീന്ന തന്നോട് പ്രാർത്ഥിച്ച് പുഷ്പസമർപ്പണം നടത്തി വരാൻ പറഞ്ഞു അതായിരുന്നു തന്റെ സന്ന്യാസ ജീവിതത്തിന്റെ തുടക്കമെന്ന് ജനനി പറഞ്ഞു.

ഒരു സന്ന്യാസി എങ്ങനെയായിരിക്കണമെന്നും ഒരു ബ്രഹ്മചാരി എങ്ങനെയായിരിക്കണമെന്നും മനസ് എങ്ങനെ സൂക്ഷിക്കണമെന്നും ഗുരു പറഞ്ഞു തന്നു. ലോകത്ത് മാറ്റൊരിടത്തും നമ്മൾ ഇതുവരെ കാണാത്ത സന്ന്യാസത്തിന്റെ വേറിട്ട തലമാണ് ശാന്തിഗിരിയിൽ ഉള്ളത് ഓരോ നോട്ടത്തിലും ഭാഗത്തിലും നമ്മൾ എങ്ങനെയായിരിക്കണമെന്ന് ഗുരു നമ്മെ പഠിപ്പിച്ചു. ഒരു സന്ന്യാസിക്ക് തന്റെ ആശ്രമജീവിതം നിഷ്കളങ്കമായ ആ സ്നേഹവും ആർപ്പണബോധത്തോടൂകൂടിയുള്ള പ്രാർത്ഥനയും മാത്രം മതിയാക്കുമെന്ന് ജനനി കുട്ടിചേർത്തു.

Related Articles

Back to top button