IndiaLatest

അഗ്നി-5 പരീക്ഷണം വന്‍ വിജയം

“Manju”

ഭുവനേശ്വര്‍: ഇന്ത്യയുടെ ആണവശേഷിയുള‌ള ബാലിസ്‌റ്റിക് മിസൈല്‍ അഗ്നി-5ന്റെ രാത്രികാല പരീക്ഷണം വന്‍ വിജയം. 5400 കിലോമീ‌റ്റര്‍ അകലെവരെയുള‌ള ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ ആക്രമിക്കാന്‍ ശേഷിയുള‌ളതാണ് അഗ്നി-5. ചൈനയുടെ തലസ്ഥാനമായ ബീജിംഗും, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയും പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങളുമെല്ലാം മിസൈല്‍ പരിധിയില്‍ വരുന്നുണ്ട്.

അരുണാചലിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഒരാഴ്‌ചമാത്രം പിന്നിടുമ്പോഴാണ് ഇന്ത്യ ആണവശേഷി മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയത്. ഒഡീഷയിലെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷണം. അഗ്നി-5 മിസൈലിന്റെ ഒന്‍പതാമത് വിജയകരമായ പരീക്ഷണമാണിത്.

 

Related Articles

Back to top button