IndiaKeralaLatest

കെ മുരളീധരനും പത്മജയും മൂന്നാം സ്ഥാനത്ത്

“Manju”

നേമത്ത് കെ. മുരളീധരന്‍ മൂന്നാമത് തൃശൂരില്‍ പത്മജ പിന്നില്‍ | kerala  assembly election result 2021 K. Muraleedharan and Padmaja trailing
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ച കെ മുരളീധരനും പത്മജ വേണുഗോപാലും മൂന്നാം സ്ഥാനത്ത്. സഹോദരങ്ങളായ ഇരുവര്‍ക്കും വേണ്ടത്ര തിളങ്ങാന്‍ സാധിച്ചില്ല. കെ മുരളീധരന്‍ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലും പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തിലുമാണ് ജനവിധി തേടിയത്. രണ്ടിടത്തും ബിജെപി മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ യുഡിഎഫിന് ക്ഷീണം പ്രകടമാണ്. തൃശൂരില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനം രാജശേഖരനുമാണ് മുന്നില്‍. തൃശൂരില്‍ യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും നടന്‍ സുരേഷ് ഗോപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചു. ഇത് മണ്ഡലത്തിലെ മാറ്റമായി വിലയിരുത്തുന്നു.
വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ നേമത്ത് കുമ്മനം രാജശേഖരന് 7000ത്തോളം വോട്ട് കിട്ടി. വി ശിവന്‍കുട്ടിക്ക് 6500 വോട്ടും. കെ മുരളീധരന് 5600 വോട്ടും ലഭിച്ചു. തൃശൂരില്‍ സുരേഷ് ഗോപിക്ക് 19500 വോട്ടും സിപിഐയുടെ പി ബാലചന്ദ്രന് 15800 വോട്ടും പത്മജ വേണുഗോപാലിന് 13400 വോട്ടും ലഭിച്ചു.

Related Articles

Back to top button