കൊടുവായൂര്‍: കോവിഡ് ചികിത്സ വാര്‍ഡില്‍ കടന്നുകയറിയ അജ്ഞാത യുവാവിെന്റ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. കൊടുവായൂര്‍ നടക്കാവ്, കോര്‍ണര്‍ സ്ട്രീറ്റ് കുട്ടപ്പെന്റ മകള്‍ സജിനിക്കാണ് (36) ജില്ല ആശുപത്രി കോവിഡ് വാര്‍ഡിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റത്. സജിനിയുടെ അമ്മ കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അമ്മക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞ തന്നെ ശനിയാഴ്ച രാത്രി കോവിഡ് ചികിത്സ വാര്‍ഡില്‍ അതിക്രമിച്ച് കയറിയ 40 വയസ്സ് തോന്നിക്കുന്ന അജ്ഞാത യുവാവ് കമ്ബിപ്പാര ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് സജിനി പറയുന്നു. സമീപത്തുള്ളവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം വീണ്ടും സ്ഥലത്തെത്തിയ യുവാവ് മറ്റു രോഗികളെയും ആക്രമിക്കാന്‍ ശ്രമിച്ചതായി സജിനിയുടെ സഹോദരന് ജയദാസ് പറഞ്ഞു.
രോഗികള്‍ ബഹളം വെച്ചതോടെ വീണ്ടും സൗത്ത് സ്റ്റേഷനിലെ പൊലീസ് എത്തി യുവാവിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു. മാനസിക അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസ് നല്കുന്ന മറുപടി.
കോവിഡ് വാര്‍ഡില്‍ മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലെന്നിരിക്കെ ആക്രമണ സ്വഭാവമുള്ളയാള്‍ രോഗികളെയും സഹായികളെയും ആക്രമിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് കോവിഡ് വാര്‍ഡിലെ രോഗികള്‍ ആരോപിച്ചു.