KannurKeralaLatest

എസ്.വൈ.എസ്. സാന്ത്വനം; 10000 കിടക്കകൾ നൽകും

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കളക്ടർ പ്രഖ്യപിച്ച കിടക്ക, കട്ടിൽ ചലഞ്ചിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എസ്.വൈ.എസ്. പതിനായിരം കിടക്കകൾ കോവിഡ്ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് നൽകും. ‘കനിവല്ല കടപ്പാടാണ്’ എന്ന ശീർഷകത്തിൽ വിമാനത്തിലെത്തുന്ന മുഴുവൻ പ്രവാസികൾക്കും സാന്ത്വനം കിച്ചൺ വഴി ഭക്ഷണം എസ്.വൈ.എസ്. നൽകുന്നുണ്ട്. കോവിഡ് ആസ്പത്രികളായ പരിയാരം, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ആശ്വാസപ്പൊതി എന്ന രീതിയിൽ പഴവർഗങ്ങളും ഭക്ഷണപ്പൊതികളും നൽകുന്നുണ്ട്.

കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലിസെക്രട്ടറി നിസാർ അതിരകം ജനറൽ കൺവീനറും എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് ഫിർദൗസ് സഖാഫി രക്ഷാധികാരിയുമായുള്ള കർമസമിതിയാണ് നേതൃത്വം നൽകുന്നത്. പത്രസമ്മേളനത്തിൽ എം.കെ. ഹാമിദ് ചൊവ്വ, എൻ. അബ്ദുൽ ലത്തീഫ് സഅദി, അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി, അ്ബ്ദുൽ റസാഖ് മാണിയൂർ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി എന്നിവർ പങ്കെടുത്തു.

 

Related Articles

Back to top button