KeralaLatestPalakkad

ആയുര്‍വേദം പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതി – ഷാഫി പറമ്പില്‍ എം.എല്‍.എ.

പാലക്കാട് ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ പുതുപ്പള്ളിത്തെരുവ് ഒ.പി. ക്ലിനിക്കിന് തിരിതെളി‍ഞ്ഞു.

“Manju”

പുതുപ്പള്ളിത്തെരുവ് (പാലക്കാട്) : ആയുര്‍വേദം പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ചികിത്സാ രീതിയാണെന്നും എല്ലാവിഭാഗം ജനങ്ങളിലേക്കും ഈ ചികിത്സാ സബ്രദായം എത്തിക്കാന്‍ ശാന്തിഗിരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും ഷാഫി പറമ്പില്‍ എം.എല്‍.. ഞായറാഴ്ച (17-09-2023) നൂറണി ഗ്രാമത്തിലെ പുതുപ്പള്ളിത്തെരുവില്‍ ആരംഭിച്ച ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഒ.പി. ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.. പാലക്കാട് മുനിസിപ്പാലിറ്റി 32-ാം വാര്‍ഡ് കൗണ്‍സിലര്‍ എം. സുലൈമാന്‍ അദ്ധ്യക്ഷനായിരുന്നു ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്മിതേഷ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 39-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാ രാമചന്ദ്രന്‍ ആദ്യ സെയില്‍ നടത്തി. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായിരുന്നു. പുതുപ്പള്ളിത്തെരുവ് ജുമാമസ്ജിദ് ഖത്തീഫ് സ്വാലിഹ്, ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ‍ഡോ.സസ്മിത പി., അസിസ്റ്റന്റ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.കെ. അനിയന്‍ ലാല്‍, ആശ്രമം കോര്‍ഡിനേഷന്‍ കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ശ്രീധരന്‍ ബി, കണ്‍വീനര്‍ രാമദാസ് സി.എന്‍. എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി.നാഗഭൂഷണം സ്വാഗതവും പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) മോഹന്‍ദാസ് കെ.പി. കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Back to top button