KeralaLatestThiruvananthapuram

പ്രധാനമന്ത്രിയുടെ ജൻമദിനം സേവനവാരമായി ആഘോഷിച്ച് ബി. ജെ. പി.

“Manju”

വെഞ്ഞാറമൂട് : പ്രധാനമന്ത്രിയുടെ ജൻമദിനം സേവനവാരമായി ആഘോഷിച്ച് ബി ജെ പി. സേവ സപ്താഹ് എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി വെഞ്ഞാറമൂട് മേഖലയി ബിജെപിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബി.ജെ.പി കോലിയക്കോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലിയക്കോട് കുടുംബ ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് നൽകി.

ഒബിസി മോർച്ച വാമനപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട്, കോടുകുന്നം, ആനാട് പ്രദേശങ്ങളിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. വാമനപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു. വിവിധ പരിപാടികളിൽ ബിജെപി നേതാക്കളായ എസ്.ആർ.രജികുമാർ , മുരളികൃഷ്ണൻ , വെമ്പായം ദാസ് , ശശിധരൻ നായർ ,രാജേഷ്, പ്രിജു, രാജ്കുമാർ ,ബാബുരാജ്, രതികുമാർ , സന്തോഷ്, വാമനപുരം രാധാകൃഷ്ണൻ , സതീഷ് ,ജയകുമാർ, പ്രദീഷ് , വിവേക് തുടങ്ങിയവർ പങ്കെടുത്തു.

 

Related Articles

Back to top button