ErnakulamKeralaLatest

എറണാകുളത്ത് നിന്ന് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍

“Manju”

ശ്രീജ.എസ്

കൊച്ചി: ഉത്സവ സീസണിനെ തുടര്‍ന്ന് എറണാകുളത്ത് നിന്ന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങും. ഹൗറ – എറണാകുളം – ഹൗറ, ബറൗനി – എറണാകുളം – ബറൗനി എന്നീ ട്രെയിനുകളാണ് ഓടിത്തുടങ്ങുക. ഹൗറ – എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ ഒക്‌ടോബര്‍ 24, 31, നവംബര്‍ 7, 14, 21, 28 ശനിയാഴ്ചകളില്‍ വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ രാവിലെ 6.30ന് എറണാകുളത്ത് എത്തിച്ചേരും.

എറണാകുളം – ഹൗറ ട്രെയിന്‍ ഒക്ടോബര്‍ 20, 27, നവംബര്‍ 3, 10, 17, 24 ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ചകളില്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് 12.20 പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.50ന് ഹൗറയില്‍ എത്തുകയും ചെയ്യും. കേരളത്തില്‍ തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. ബറൗനി എറണാകുളം ട്രെയിന്‍ ഒക്ടോബര്‍ 21,28,നവംബര്‍ 4, 11, 18, 25 ബുധനാഴ്ചകളില്‍ രാത്രി 10.50ന് പുറപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് എത്തുമെന്നും അറിയിച്ചു. എറണാകുളം – ബറൗനി ട്രെയിന്‍ ഒക്ടോബര്‍ 25,നവംബര്‍ 1,8,15,22 ,29 ശനിയാഴ്ചകളില്‍ രാവിലെ 10.15ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 11.10 ന് ബറൗനിയില്‍ എത്തിച്ചേരും.

Related Articles

Back to top button