Uncategorized

പൊന്നാനി താലൂക്കിലെ എല്ലാ സ്കൂളുകളിലും ആർടിപിസിആർ ടെസ്റ്റ് നടത്താൻ തീരുമാനം

“Manju”

പി.വി.എസ്

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ രണ്ടു സ്കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് ആവശ്യമായ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനമായി. ഇതിനായി മതിയായ ടെസ്​റ്റ്​ കിറ്റുകള്‍ അനുവദിക്കാന്‍ ഡി.എം.ഒക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മുന്‍കരുതല്‍ സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഊര്‍ജിതമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത്, മുനിസിപ്പല്‍ തലത്തില്‍ പ്രത്യേകം റിവ്യൂ മീറ്റിങ് ചേരാനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന ശക്തമാക്കാനും തീരുമാനമായി.
ജില്ല മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, തഹസില്‍ദാര്‍, എ.ഇ.ഒ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം .

 

Related Articles

Back to top button