KeralaLatestThiruvananthapuram

കേന്ദ്രസര്‍വകലാശാല പ്രവേശനപരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍

“Manju”

തിരുവനന്തപുരം: കേന്ദ്രസര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി നല്‍കി. അപേക്ഷകള്‍ ഈ മാസം അഞ്ചു വരെ സമര്‍പ്പിക്കാം. ഫീസ് അടയ്ക്കാനും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സെപ്റ്റംബര്‍ 6വരെ തിരുത്തല്‍ വരുത്താം.

കേരളത്തിന് പുറമേ പോര്‍ട്ട് ബ്ലെയര്‍, ആന്‍ഡമാന്‍ നിക്കോബര്‍ എന്നിവടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. നേരത്തേ അപേക്ഷിച്ചവര്‍ക്ക് തിരുത്തല്‍വരുത്തുന്ന സമയത്ത് പരീക്ഷാകേന്ദ്രം മാറ്റാം. 15, 16, 23, 24 തീയതികളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമാക്കിയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) കൂടുതല്‍ വിവരങ്ങള്‍ക്ക് http://cucet.nta.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button