Kerala

ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കി, പ്രാർത്ഥനമാത്രം.

“Manju”

ശാന്തിഗിരി ആശ്രമത്തിൽ മെയ് ആറിന് നടക്കാനിരുന്ന ഈ വർഷത്തെ നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനമാത്രമായി ആചരിക്കുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചുകോവിഡ് ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നത്രാജ്യത്തെമ്പാടുമുള്ള ഗുരുഭക്തന്മാർ അവരവരുടെ വീടുകളിൽ തന്നെ അന്നേദിവസം പ്രാർത്ഥന നടത്തേണ്ടതാണ്അശ്രമസ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ വാർഷികമാണ് മെയ് ആറ് നവഒലി ജ്യോതിർദിനമായി അഘോഷിച്ചുവരുന്നത്സാധാരണ പതിനായിരത്തോളം ഭക്തരാണ് ഈ ആഘോഷത്തിനായി കേന്ദ്രാശ്രമത്തിലെത്തുക.

ലോക്ക് ഡൗണിന്റെ തുടക്കം മുതൽ തന്നെ പോത്തൻകോട് ആശ്രമവും ബ്രാഞ്ചാശ്രമങ്ങളിലും സന്ദർശകരെ ഒഴിവാക്കി കടുത്ത നിയന്ത്രണങ്ങൾ എർപ്പെടുത്തിയിരുന്നുരാജ്യത്തുടനീളമുള്ള ആശ്രമത്തിന്റെ ആരോഗ്യകേന്ദ്രങ്ങളും മറ്റു സ്ഥാപനങ്ങളും ഐസോലേഷൻ വാർഡുകൾക്കായി വിട്ടു നൽകിയിരുന്നുആശ്രമത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അന്നദാനം ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നുകേന്ദ്ര സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നീർദ്ദേശപ്രകാരമുള്ള കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ശാന്തിഗിരിയുടെ ആരോഗ്യവിഭാഗം സഹകരിച്ചുവരുന്നുണ്ട്.

Related Articles

Leave a Reply

Check Also
Close
Back to top button