KannurKeralaLatestMalappuram

 റോഡ് ടാക്‌സ് ആറുമാസത്തേക്ക് ഒഴിവാക്കണം : ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

“Manju”

സിന്ധുമോള്‍ ആര്‍

വടകര : ബസ്സുടമകള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ജൂലായ് ഒന്നുമുതല്‍ ആറുമാസത്തേക്ക് സര്‍ക്കാര്‍ റോഡ് ടാക്‌സ് ഒഴിവാക്കണമെന്ന് വടകര ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോവിഡ് രോഗവ്യാപനം കൂടുന്നതിനാല്‍ യാത്രക്കാരും‍ വളരെ കുറവാണ്. വടകരയില്‍ 20 ശതമാനം ബസുകള്‍മാത്രമാണ് സര്‍വീസ് നടത്തുന്നത്. അവര്‍ക്കുപോലും പരമാവധി 5000 രൂപയില്‍ താഴെയാണ് കളക്ഷന്‍ കിട്ടുന്നത്. 3000 രൂപ ഡീസലിനു വേണം.

ജീവനക്കാര്‍ പകുതി വേതനംമാത്രമാണ് വാങ്ങുന്നത്. എന്നിട്ടും ഉടമയ്ക്ക് കിട്ടുന്നത് 200 രൂപമാത്രമാണ്. റോഡ് നികുതി ഒഴിവാക്കുന്നതോടൊപ്പം ഉടമകള്‍ക്കും ജീവനക്കാര്‍ക്കും മറ്റ് സഹായങ്ങളും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Back to top button