IndiaLatest

ബ്ലോക്ക് പഞ്ചായത്തുതല ആരോഗ്യമേള പോത്തൻകോട്

“Manju”

പോത്തൻകോട് : പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും പുത്തൻതോപ്പ് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പോത്തൻകോട് ബ്ലോക്ക് തല ആരോഗ്യമേള പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ആർ.അനിൽ,അജിതാ അനി, സുമ ഇടവിളാകം,എസ്.ഹരികുമാർ, ടി ആർ അനിൽ തുടങ്ങിയവർ സംസാരിച്ചു. രാവിലെ പോത്തൻകോട് ജംഗ്ഷനില്‍ നിന്നും വിവിധ സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായികള്‍, എല്‍.വി.എച്ച്.എസ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത ആരോഗ്യമേള വിളംബര ഘോഷയാത്ര നടന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഴൂർ കഠിനംകുളം മംഗലാപുരം അണ്ടൂർകോണം പോത്തൻകോട് ഗ്രാമപഞ്ചായത്തു കളുടെയുംഅവയുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണു് ആരോഗ്യമേള സംഘടിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിലെ അലോപ്പതി- ആയുർവേദം -ഹോമിയോപ്പതി -സിദ്ധ- യുനാനി തുടങ്ങിയ വിവിധ വിഭാഗങ്ങളിലൂടെ നടപ്പാക്കിവരുന്ന സേവനപ്രവർത്തനങ്ങൾ ഒരുകുടക്കീഴിൽ സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് മേളയുടെ ഉദ്ദേശലക്ഷ്യം.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്ലാഷു്മോബുകൾ, ഇൻസ്റ്റന്റ് ക്വിസ്സ് ,യോഗ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, നേത്ര പരിശോധനാക്യാമ്പ്, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ, കോവിഡ് വാക്‌സിനുകളായ കോവിഷീൽഡ്‌ കോവാക്സിൻ, കോർബിവാക്‌സിൻ എന്നിവയുടെ പ്രതിരോധ കുത്തിവയ്പ്പുകളും ആരോഗ്യ മേളയിലുണ്ട്. വൈകിട്ടു് 6 മണിവരെയാണു് മേള.
ജൈവവൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, എക്സൈസ്, ആർ സി സി, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ എക്സിബിഷൻ സ്റ്റാളുകളും, ആരോഗ്യ സന്ദേശങ്ങൾ ഉൾകൊള്ളുന്ന വിവിധ കലാപരിപാടികളും മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.

Related Articles

Back to top button