IndiaLatest

രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

“Manju”

ശ്രീജ.എസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ആഗസ്റ്റ് 5-ന് രാവിലെ 8 മണിയോടെയായിരിക്കും ക്ഷേത്രത്തിലെ ചടങ്ങുകള്‍ ആരംഭിക്കക.രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1.10 വരെ പ്രധാനമന്ത്രി അയോധ്യയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാരാണസിയിലേയും കാശിയിലേയും പൂജാരിമാരായിരിക്കും ഭൂമിപൂജ നടത്തുക.

ശ്രീ രാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്‌ സുപ്രീംകോടതിയുടെ അനുവാദത്തോടെയാണ് ഭൂമിപൂജ നടത്താനുള്ള തിയതി നിശ്ചയിച്ചത്. മൂന്ന് മുതല്‍ മൂന്നര വര്‍ഷം വരെ ക്ഷേത്രം പണികഴിപ്പിക്കാന്‍ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. 161 അടി ഉയരത്തിലാണ് രാമക്ഷേത്രം പണികഴിപ്പിക്കുന്നതെയെന്ന് ശ്രീ രാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമായ കാമേശ്വര്‍ ചൗപാല്‍ വ്യക്തമാക്കി.

Related Articles

Back to top button