ArticleLatest

മാറ്റാം ജീവിതശൈലീ…

“Manju”

ആരോഗ്യമുള്ള ശരീരത്തിനും മനസിനുമായി നിങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെക്കാലത്ത് രോഗങ്ങളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനുമായി പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കും ജീവിതശൈലിയിലേക്കും മാറേണ്ടതായുണ്ട്.

എല്ലാ ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്നു. പച്ചക്കറിയില്‍ കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഗുണകരമാണ്. ഇതിനായി ദിവസവും 2 കപ്പ് പച്ചക്കറികളെങ്കിലും കഴിക്കാന്‍ ശ്രമിക്കുക.പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം കഴിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുകയും കൊഴുപ്പും കൊളസ്‌ട്രോളും കുറയ്ക്കുന്നുവെന്നും ഗവേഷണങ്ങള്‍ കാണിക്കുന്നു.ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ശരിയായ ഉറക്കം ലഭിക്കുന്നതും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു

Related Articles

Back to top button