InternationalLatest

ഖനിയില്‍ കുടുങ്ങി 19 പേര്‍

“Manju”

ചൈനയില്‍ വടക്കു പടിഞ്ഞാറന്‍ ക്വിങ്ഹായ് പ്രവിശ്യയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 19 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കുടുങ്ങിയ 19 കല്‍ക്കരി ഖനിത്തൊഴിലാളികളുമായി ബന്ധപ്പെടാന്‍ 200 ചൈനീസ് പൊലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും വിദഗ്ധരും അടങ്ങുന്ന സംഘം ശ്രമിച്ചു വരികയാണ്. ഗാംക കൗണ്ടിയിലെ ഖനിയില്‍ നിന്ന് ഇതിനകം രണ്ട് തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു, അവരില്‍ ഒരാള്‍ മരിച്ചതായി സ്റ്റേറ്റ് മീഡിയ സിന്‍ഹുവ ന്യൂസ് ഏജന്‍സി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 2 ന് പ്രവര്‍ത്തനം നിര്‍ത്തി അപകടസാധ്യതകള്‍ പരിഹരിച്ച്‌ സുരക്ഷാ ഉറപ്പാക്കാന്‍ ഔദ്യോഗിക ഉത്തരവുണ്ടായിരുന്നതാണെന്നു പ്രാദേശിക നേതൃത്വം പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button