KeralaLatestThiruvananthapuram

ആറ്റിങ്ങലിലെ കടകളിൽ കൊവിഡ് രോഗബാധിതർ നിത്യ സന്ദർശകരായി മാറുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പട്ടണം അടച്ചിടാൻ നഗരസഭ ചെയർമാൻ എം. പ്രദീപ് അധികൃതരോട് ആവശ്യപ്പെട്ടു.

“Manju”

 

പോത്തൻകോട് സ്വദേശിക്ക് പുറമെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനും കൊവിഡ് പോസിറ്റീവെന്ന് സൂചന.ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അഞ്ചുതെങ്ങ് സ്വദേശിക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്. ഇയാളുടെ അമ്മക്ക് ഈ മാസം 15-ാം തീയതി രോഗം സ്ഥിതീകരിച്ചിരുന്നു. ഇക്കഴിഞ്ഞ 11-ാം തീയതിയാണ് ഇയാൾ അവസാനമായി ജോലി ചെയ്തത്. ആറ്റിങ്ങൽ കണിയാപുരം റൂട്ടിലോടിയിരുന്ന RAM 755 എന്ന ബസിലാണ് കണ്ടക്ടറായി ജോലി ചെയ്തത്. അതേ ദിവസം ബസിൽ യാത്ര ചെയ്തവർ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയർമാൻ എം.പ്രദീപ് അറിയിച്ചു.കൂടാതെ പട്ടണത്തിന് സമീപ പ്രദേശങ്ങളെല്ലാം കണ്ടെയ്മന്റ് സോണുകളായതിനാൽ രോഗബാധ നഗരത്തിലേക്ക് വ്യാപിക്കാനും സാധ്യതയേറെയാണ്. പട്ടണത്തിന് പുറമെയുള്ളവർ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യവും മറ്റ് സാധനങ്ങൾ വാങ്ങാനും നഗരത്തിൽ കടക്കുന്നത് പോലീസിനും നഗരസഭക്കും ഏറെ വെല്ലുവിളിയാണ്. അതിനാൽ രോഗവ്യാപനത്തിന് മുമ്പ് തന്നെ നഗരം അടച്ചിടാനാണ് തീരുമാനം

Related Articles

Back to top button