InternationalLatestSports

മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഈ വര്‍ഷം ഇല്ല.

“Manju”

പാരിസ്: മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഈ വര്‍ഷം ഇല്ല.
2020 ൽ കോവിഡുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുരസ്കാരം നൽകില്ലെന്ന് “ഫ്രാൻസ് ഫുട്ബോൾ” പ്രഖ്യാപിച്ചു.
സമീപകാലത്ത് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആധിപത്യം പുലർത്തിയ പുരസ്കാരം “മതിയായ ന്യായമായ വ്യവസ്ഥകളുടെ അഭാവം” എന്ന കാരണത്താലാണ് ഈ കലണ്ടര്‍ വര്‍ഷം (2020) നല്‍കാന്‍ കഴിയാത്തത്.
1956 മുതൽ എല്ലാ വര്‍ഷവും അഭിമാനകരമായ ഗോൾഡൻ ബോൾ പുരസ്കാരം ഭൂമിയിലെ ഏറ്റവും മികച്ച കളിക്കാരന് കൈമാറിവരുന്നു, എന്നിരുന്നാലും പ്രൊഫഷണൽ സ്പോർട്സ് നിലവിൽ കളിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു പ്രമുഖ പ്രകടനക്കാരനെ തിരഞ്ഞെടുക്കുന്നത് ശരിയാവില്ലെന്നതിനാലണ് ഈ തീരുമാനമെടുത്തത്.


അതിനാല്‍ 2019 ല്‍ ഈ പുരസ്കാരം കരസ്ഥമാക്കിയ മെസ്സി, തുടര്‍ന്നും തന്റെ കിരീടം 12 മാസത്തേക്ക് നിലനിർത്തും. ബാഴ്‌സലോണ സൂപ്പർസ്റ്റാറിന് ആറ് ബാലണ്‍ ഡി ഓർ ഉണ്ട്, എതിരാളിയായ യുവന്റസിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് ബാലണ്‍ ഡി ഓർ കൈവശം വച്ചിരിക്കുന്നു.


ഫ്രഞ്ച് ന്യൂസ് മാഗസിനായ “ഫ്രാൻസ് ഫുട്ബോൾ” നൽകുന്ന വാർഷിക ഫുട്ബോൾ അവാർഡാണ് ബാലൺ ഡി ഓർ അഥവാ ഗോൾഡൻ ബോൾ, ഇത് ഏറ്റവും പഴക്കം ചെന്നതും ഒരു ഫുട്ബോൾ കളിക്കാരന് ഏറ്റവും അഭിമാനകരമായ വ്യക്തിഗത അവാർഡുമായി കണക്കാക്കപ്പെടുന്നു.

Related Articles

Back to top button