KannurKeralaLatestMalappuramThiruvananthapuramThrissur

സ്വര്‍ണക്കടത്ത്: എന്‍.ഐ.എ സംഘം സരിത്തുമായി തിരുവനന്തപുരത്ത്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്ത്. തെളിവെടുപ്പിനായാണ് സരിത്തിനെ ചൊവ്വാഴ്ച രാവിലെ എന്‍.ഐ.എ സംഘം തിരുവനന്തപുരത്തെത്തിച്ചത്. കൊച്ചിയില്‍നിന്നും രാവിലെ സരത്തിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബില്‍ എത്തിച്ചു. തിരുവല്ലത്തെ സരിത്തിന്‍റെ വീട്ടിലടക്കം ഇന്ന് തെളിവെടുപ്പ് നടത്തും. രണ്ടാംഘട്ട തെളിവെടുപ്പാണിത്. രണ്ടു ദിവസം മുമ്പ് സ്വപ്നയെയും സന്ദീപിനെയും തിരുവനന്തപുരത്തെത്തിച്ച്‌ തെളിവെടുത്തിരുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്‍റെ ആസൂത്രണത്തില്‍ സരിത്തിനും നിര്‍ണായകമായ പങ്കുണ്ടെന്നാണ് എന്‍.ഐ.എ സംഘത്തിന്‍റെ കണ്ടെത്തല്‍.

Related Articles

Back to top button