KeralaLatest

ജിഎൽപി സ്കൂൾ വൾവക്കാടിന് തുടർച്ചയായി മൂന്നാം വർഷവും അഭിമാന വിജയം

“Manju”

അനൂപ് എം. സി

സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിൽ സാധാരണക്കാരായ കുട്ടികൾ പഠിച്ചു വരുന്ന ഒരു സ്ക്കൂളാണ് വൾവക്കാട് ഗവണ്മെന്റ് എൽ.പി.സ്ക്കൂൾ.കഴിഞ്ഞവർഷം 10 കുട്ടികളിൽ 3 പേരും ഈ വർഷം 13 ൽ 3 പേരുമാണ് ഇവിടുന്ന് LSS കരസ്ഥമാക്കിയത് .ഡയറ്റിൻ്റെ പ്രതിഭ കൈപ്പുസ്തകം, കുട്ടികളുടെ പ്രയത്നം, രക്ഷിതാക്കളുടെ പിന്തുണ ,അധ്യാപകരുടെ ടീം വർക്ക് ഇതൊക്കെയാണ് ഈ വിജയം പ്രാപ്യമാക്കിയ ഘടകങ്ങൾ. ഈ വർഷം 5 കുട്ടികളാണ് പരീക്ഷ എഴുതിയത്. 67,52,50,45,36 എന്നിങ്ങനെയാണ് കുട്ടികൾ നേടിയ മാർക്ക്.

വൾവക്കാടിൻ്റെ ചരിത്രം ഒന്ന് പരിശോധിച്ചാൽ കഴിഞ്ഞ 13 വർഷം ഒരു LS S പോലും കുട്ടികൾ നേടിയിട്ടില്ല. മാറിയ നേതൃത്വവും തുടർന്നുണ്ടായ ടീം വർക്കുമാണ് ഈ വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിച്ചത്. LSS മാത്രമല്ല, മേളകളിലും സബ് ജില്ലാതലങ്ങളിലെ എല്ലാ മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നുണ്ട്. നേട്ടത്തിൻ്റെ പാതയിൽ ഇനിയും ബഹുദൂരം മുന്നേറാൻ ഇനിയും ഇവർക്ക് കഴിയട്ടെ.

 

Related Articles

Back to top button