IndiaLatest

ലോക്ക്ഡൗണിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസര്‍ക്കാര്‍.

“Manju”

ശ്രീജ.എസ്

ഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് മടങ്ങണം എന്ന സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശത്തോട് യോജിക്കാതെ കേന്ദ്രസര്‍ക്കാര്‍. സാമൂഹിക അകലം പാലിച്ച്‌ പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കൊവിഡിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണം. മാസ്ക്ക് ധരിക്കണം, കൈകള്‍ ശുചിയാക്കണം. ഇതു വഴി പോരാട്ടവുമായി മുന്നോട്ടു പോകണമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള രോഗികളില്‍ മൂന്നിലൊന്നില്‍ കൂടുതലും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്ന് പേര്‍ മഹാരാഷ്ട്രയിലാണുള്ളത്.

Related Articles

Back to top button