IndiaLatest

2021 ല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍; തൊഴില്‍ മേഖലയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

“Manju”

2021 ൽ കൂടുതൽ പേർക്ക് തൊഴിൽ; തൊഴിൽ മേഖലയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ  ഒരുങ്ങി യുപി സർക്കാർ
ലക്‌നൗ : തൊഴില്‍ മേഖലയില്‍ നിര്‍ണ്ണായക നേട്ടം സ്വന്തമാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മിഷന്‍ എംപ്ലോയ്‌മെന്റ് പദ്ധതിയുടെ ഭാഗമായി അടുത്ത വര്‍ഷം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 2021 ല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കി 2020ലെ റെക്കോര്‍ഡ് സംസ്ഥാനം ഭേദിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വിവിധ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു കൊണ്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ഒഴിവുള്ള 50,000 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വ്വീസസ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കും. ഏപ്രില്‍, മെയ് എന്നീ മാസങ്ങളില്‍ നടക്കുന്ന പരീക്ഷയിലൂടെയാകും യോഗ്യതയുള്ളവരെ കണ്ടെത്തുക.
2021 ഏപ്രില്‍ മാസത്തില്‍ പ്രാഥമിക പരീക്ഷയും, മെയില്‍ പ്രധാന പരീക്ഷയും നടക്കും. പ്രധാന പരീക്ഷയില്‍ വിജയിക്കുന്നവരെയാകും നിയമനത്തിനായി തെരഞ്ഞെടുക്കുക. പരീക്ഷയില്‍ വിജയിക്കുന്നവരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തിരിക്കും. ശേഷമാകും നിയമനം.

Related Articles

Back to top button