KeralaLatestThrissur

മുല്ലശ്ശേരി ബ്ലോക്കിൽ എയർകണ്ടീഷനുളള ആദ്യ അങ്കണവാടി ഒരുങ്ങി

“Manju”

ബിന്ദുലാൽ തൃശ്ശൂർ
മുല്ലശ്ശേരി ബ്ലോക്കിൽ എയർകണ്ടീഷനുളള ആദ്യ അങ്കണവാടി ഒരുങ്ങി. മുല്ലശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 36-ാം നമ്പർ മാതൃക ജവഹർ അങ്കണവാടിയിലാണ് എ സി സംവിധാനം ഒരുക്കിയിരിക്കുന്നത്. അങ്കണവാടികൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 40,000 രൂപ മുടക്കിയാണ് എയർ കണ്ടീഷ്ണർ കൈമാറിയത്. അങ്കണവാടിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു.

Related Articles

Back to top button