KeralaLatest

പ്രധാനമന്ത്രിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കും ;കെ സുരേന്ദ്രന്‍

“Manju”

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 20 ദിവസം നീണ്ടുനില്‍ക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 7 വരെയാണ് പരിപാടികള്‍ നടത്തുക. 20 വര്‍ഷം മുന്‍പ് ഒക്ടോബര്‍ 7 നാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. കോട്ടയത്ത്  മാദ്ധ്യമങ്ങളോടാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി വിവിധ പദ്ധതികളാണ് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളാണ് നടപ്പിലാക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 71 കേന്ദ്രങ്ങളില്‍ നദികള്‍ വൃത്തിയാക്കുന്ന പദ്ധതകള്‍ സംഘടിപ്പിക്കും.

പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, വോക്കല്‍ ഫോര്‍ ലോക്കല്‍ പരിപാടിയിലൂടെ പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍, ഖാദി ഉത്പന്നങ്ങളുടെ പ്രോത്സാഹനം, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗ പ്രദേശങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്ന പ്രചാരണ പരിപാടികള്‍, നരേന്ദ്ര മോദി ആപ്പിന്റെ വിപുലീകരണം എന്നിവയും നടത്തും.

സെപ്റ്റംബര്‍ 17 ന് രാവിലെ എല്ലാ ക്ഷേത്രങ്ങളിലും നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി അര്‍ച്ചനയും പൂജകളും നടത്തും. കേരളത്തില്‍ മാത്രമായി നടത്തുന്ന പ്രത്യേക പരിപാടിയാണിത്. കേന്ദ്ര പദ്ധതിയുടേയും സൗജന്യ വാക്‌സിനേഷന്റെയും ഗുണഭോക്താക്കളെ പ്രത്യേകം ആദരിക്കാനുള്ള പരിപാടികളും നടപ്പിലാക്കും. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button