KeralaLatestThrissur

തൃശ്ശൂരില്‍ പതിനെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ ആക്കി

“Manju”

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കമുണ്ടായ 18 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 28 ആരോഗ്യപ്രവര്‍ത്തകരെ 14 ദിവസം നിരീക്ഷണത്തില്‍ ആക്കി.

ഇവര്‍ക്കൊപ്പം വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികളും കൂട്ടിരിപ്പുകാരുമായ 256 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. എല്ലാവരുടേയും ഫലം നെഗറ്റീവ് ആണ്. ഡിസ്ചാര്‍ജ് ചെയ്യാവുന്ന രോഗികളെ 14 ദിവസത്തേക്ക് ക്വാന്റീനില്‍ പ്രവേശിപ്പിച്ചു. വാര്‍ഡുകള്‍ അണുവിമുക്തമാക്കി.

Related Articles

Back to top button